സിബിഎസ്ഇ സിങ്കിൾ ​ഗേൾ ചൈൽഡ് സ്കോളർഷിപ്പ് ; അപേക്ഷ ആരംഭിച്ചു

scholarship

സെന്ററൽ ബോർഡ് ഓഫ് സെക്കന്ററി എജ്യൂക്കേഷൻ നൽകുന്ന  സിങ്കിൾ ​ഗേൾ ചൈൽഡ്സിന് സ്കോളർഷിപ്പ് അപേക്ഷ ആരംഭിച്ചു. അപേക്ഷ ഫോം ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പത്താംക്ലാസ് ജയിച്ച, ഒറ്റ പെൺകുട്ടികളായിട്ടുള്ള വിദ്യാർഥിനികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

സ്കോളർഷിപ്പ് പ്രകാാരം പ്രതിമാസം 1000 രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. 8 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് കുറഞ്ഞത് 70% മാർക്ക് കരസ്ഥമാക്കിയിരിക്കണം. ഒപ്പം സി ബി എസ് സി അം​ഗീകാരമുള്ള സ്കൂളുകളിൽ നിന്ന് 11-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. പത്താം ക്ലാസിലെ ട്യൂഷൻ ഫീസ് പ്രതിമാസം 2,500-ൽ കൂടാൻ പാടില്ല. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും 3,000 രൂപയിൽ കൂടുതൽ പ്രതിമാസ ട്യൂഷൻ ഫീസ് കവിയാൻ പാടില്ല. ഇനി എൻ ആർ ഐ വിദ്യാർഥിനികൾക്ക് 6000രൂപയിലധികം ട്യൂഷൻ ഫീസ് വരാൻ പാടില്ല എന്നതും നിബന്ധനയാണ്. സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലാണ് ക്രഡിറ്റ് ആകുന്നത്.

tRootC1469263">

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ പഠനം പാതി വഴിയിൽ നിന്നു പോകുന്നത് തടയുന്നതിനും പഠനം പൂർത്തിയാക്കുന്നതിനുമാണ് സി ബി എസ് സി ഈ സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്.

Tags