സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും
Apr 30, 2026, 05:53 IST
ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയാണ് ഈ വര്‍ഷത്തെ പരീക്ഷകള്‍ നടന്നത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. 18 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ മൂല്യനിര്‍ണ്ണയ രീതിയില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയാണ് ഈ വര്‍ഷത്തെ പരീക്ഷകള്‍ നടന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വെബ്‌സൈറ്റില്‍ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനന തിയതി എന്നിവ നല്‍കി മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം.
.jpg)

