നവീൻ ബാബു കേസിൽ ഇനിയും സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യതയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

NK Premachandran MP said that CBI investigation is still possible in Naveen Babu case
NK Premachandran MP said that CBI investigation is still possible in Naveen Babu case

കണ്ണൂർ : കണ്ണൂർ എ ഡി എ മ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പട്ട് നവീൻ ബാബുവിൻ്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തളളിയതിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം.പി. ഒരു പക്ഷേ ഹരജി തളിയത് പൊലീസ് അന്വേഷണം നടക്കുന്നു എന്നതിൻ്റെ പശ്ചാത്തലത്തിലായിരിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാൽ സിബി. ഐ അന്വേഷണത്തിന് ഇനിയും സാധ്യതയുണ്ട്. പെരിയ ഇരട്ടക്കൊല കേസിലും ആദ്യഘട്ടത്തിൽ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നില്ല. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ  സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക് ഇനിയും അവകാശമുണ്ട്. അത് കൊണ്ട് ഹരജി തള്ളിയ ഇപ്പോഴത്തെ വിധി ഒരിക്കലും നെഗറ്റീവല്ല.

 പൊലീസ് അന്വേഷണം തൃപ്തികരമാണോ യെന്ന് കോടതി പരിശോധിക്കുമെന്നാണ് മനസ്സിലാക്കുന്നത്. ഇതിന് മുൻപും ആദ്യഘട്ടത്തിൽ സി.ബി. ഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞ കേസിൽ പിന്നീട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സന്ദർഭം ഉണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Tags