ഇടുക്കി കോവിലൂരിലെ എസ് സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ജാതി വിവേചനം ; അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി
Nov 27, 2026, 11:15 IST
ഇടുക്കി: ഇടുക്കി വട്ടവട കോവിലൂരിലെ എസ് സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ജാതി വിവേചനത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഇതിനായി പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും ഇത്തരത്തില്‍ ജാതി വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
.jpg)

