മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരായ ജാതീയ വിവേചനം, പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി വിഡി സതീശന്‍

Chief Minister VD Satheesan explains that the state government has no role in the ED raid

ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ഹോമം' നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.

എഐസിസി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ഹോമം' നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന ഈ സംഭവം

ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് താന്‍ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു.


ദളിത് സമൂഹത്തിന്റെ കൂടി ത്യാഗവും പോരാട്ടവുമാണ് നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തത്. ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും അവരുടെ സംഭാവനകളെ തുടച്ചുനീക്കാന്‍ കഴിയില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ജാതി അനാചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


 

Tags