കൊലവിളി പ്രസംഗം, മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ ടി.ഐ. മധുസൂദനനെതിരെ കേസെടുത്തു
പയ്യന്നൂരിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 192, 351(3), 352 എന്നീ വകുപ്പുകൾ അനുസരിച്ച് കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കൽ,ഗുരുതരമായ ക്രിമിനൽ ഭീഷണിപ്പെടുത്തൽ,സമാധാന ലംഘനത്തിന് പ്രേരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നീ കുറ്റങ്ങൾക്കാണ് പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.
പയ്യന്നൂരിലെ ധനരാജ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ ടി.ഐ. മധുസൂദനൻ നടത്തിയ പ്രസംഗത്തിലെ പ്രകോപനപരമായ പരാമർശങ്ങളും ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഷമ്മാസ് പരാതി നൽകിയിരുന്നത്.
.jpg)

