കറണ്ട് പോയതിൽ കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ നാട്ടുകാർക്കെതിരെ കേസ്

d

ഓവര്‍സിയറെ ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കേസ്.

ആലപ്പുഴ: കറണ്ട് പോയതിൽ കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് നാട്ടുകാര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്.

ചെന്നിത്തല സ്വദേശികളായ ഉദയൻ ,ഉമേഷ്, ബിജു, ബാലു , സുനിൽ, എന്നിവർക്കെതിരെയാണ് ചെന്നിത്തല കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിൽ മാന്നാർ പൊലീസ് കേസെടുത്തത്.മാന്നാർ ചെന്നിത്തല വൈദ്യുതി സെക്ഷൻ ഓഫീസിലാണ് സംഭവം. ഓവര്‍സിയറെ ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കേസ്.

ജൂലൈ 18 ന് രാത്രി 9 മണിയോടെ വൈദ്യുതി തടസ്സം നേരിട്ടതുമായി ബന്ധപ്പെട്ട് പരാതി പറയാൻ ചെന്നിത്തല സെക്ഷൻ ഓഫീസിൽ എത്തിയ 5 പേർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും തങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ ഓഫീസിനുള്ളിൽ കയറി ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചു എന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Tags