കണ്ണൂരിൽ ട്രെയിനിൽ യുവതിയെ ശല്യം ചെയ്ത നാല് സൈനികർക്കെതിരെ കേസ്
Updated: Sep 29, 2026, 10:00 IST
കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ യുവതിയെ ശല്യം ചെയ്ത നാല് സൈനികർക്കെതിരെ കേസ്.രാജധാനി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം . നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർത്ഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്ത സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി.കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.
മദ്യപിച്ച് പെൺകുട്ടിയെ ശല്യം ചെയ്തു. സൈനികർക്കെതിരെ ടിടിയോട് പെൺകുട്ടി പരാതി പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് കേസ് എടുത്തു. കഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.ടെറിട്ടോറിയിൽ ആർമിയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സൈനികരും അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു.
.jpg)

