കോട്ടയത്ത് റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്

google news
shaji

കോട്ടയം മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. 

ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്നും കാട്ടി എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഷാജി മോന്‍ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പൊലീസ് അറിയിച്ചു.

കെട്ടിടനമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി വ്യവസായി ഷാജി മോന്‍ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ പൊലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ ഷാജി മോന്‍ മള്ളിയൂര്‍– മേട്ടുമ്പാറ റോഡില്‍ കിടന്നു പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു.

Tags