വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
Jan 3, 2026, 05:30 IST
പാലക്കാട് ആലത്തൂരില്‍ പുറമ്പോക്കില്‍ കഴിയുന്ന 65കാരിക്കുനേരെയായിരുന്നു അതിക്രമം.
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. കാവശേരി പാടൂര്‍ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരില്‍ പുറമ്പോക്കില്‍ കഴിയുന്ന 65കാരിക്കുനേരെയായിരുന്നു അതിക്രമം.
സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതി സുരേഷും മറ്റ് മൂന്നുപേരും പാടൂര്‍ അങ്ങാടിയില്‍ പരസ്യമദ്യപാനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മദ്യലഹരിയില്‍ അങ്ങാടിയിലെ ഡിവൈഎഫ്ഐയുടെ ഫ്‌ലക്സ് ബോര്‍ഡ് തകര്‍ത്തതിനും സുരേഷിനും സംഘത്തിരമെതിരെ കേസെടുത്തിട്ടുണ്ട്. കാവശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. സുരേഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
tRootC1469263">.jpg)


