വേടനെതിരെ ബലാല്‍സംഗക്കേസ് ; വിവാഹവാഗ്ദാനം നൽ‌കി യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന് പരാതി

vedan
vedan

പലപ്പോഴായി പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ രേഖകള്‍ കൈയിലുണ്ടെന്നും പരാതിയില്‍ പറയുന്നു

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസെടുത്ത് തൃക്കാക്കര പൊലീസ്. യുവ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹവാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376 (2) (n) വകുപ്പനുസരിച്ചാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.

 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. 

tRootC1469263">

പലപ്പോഴായി പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ രേഖകള്‍ കൈയിലുണ്ടെന്നും പരാതിയില്‍ പറയുന്നു. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണെന്ന ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്ന് യുവ ഡോക്ടർ മൊഴി നൽകി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണവും ഉയര്‍ന്നിരുന്നു.

Case of rape against the rapper vedan

Tags