അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘം

Anto Augustine demands return of dollars seized during raid; police say he cannot return them
നേരത്തെ ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കൽപറ്റ സെഷൻസ് കോടതി അത് തള്ളിയിരുന്നു.

വയനാട്: അബ്കാരി കേസിൽ  ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടിൽ എക്സൈസ് സംഘം എത്തി. വ്യാജമദ്യം കണ്ടെത്തിയ വീട് ഭാര്യാമാതാവിൻ്റെ പേരിലാണെന്നായിരുന്നു ആൻ്റോയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യാമാതാവ് ലില്ലിയുടെ മൊഴി എടുക്കാൻ എക്സൈസ് തീരുമാനിച്ചത്. നേരത്തെ ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കൽപറ്റ സെഷൻസ് കോടതി അത് തള്ളിയിരുന്നു.

മദ്യം പിടിച്ചെടുത്ത മൂങ്ങനാനിയിൽ വീടിന്റെ ഉടമസ്ഥാവകാശം 2022 ൽ ബാങ്ക് ജപ്തിക്കും ലേലം നടപടികൾക്ക് ശേഷം ലില്ലി ജോസിന് നൽകിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. കേസിന്റെ പല ഘട്ടത്തിലും വീടിൻറെ ഉടമസ്ഥാവകാശം ആന്റോ തള്ളിയിരുന്നു.എന്നാൽ ഭാര്യ മാതാവിലേക്ക് വീടിൻറെ ഉടമസ്ഥാവകാശം എങ്ങനെ എത്തി എന്നതിലും വീട് ആന്റോയുടെത് തന്നെയെന്നും തെളിയിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Tags