യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം
ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അതിനാൽ ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം. ലൈവ് സ്ട്രീമിങിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ജാമ്യത്തിലിറങ്ങിയ ശേഷം സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, സാക്ഷികളെയോ അന്വേഷണത്തെയോ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്, വിചാരണ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരള സംസ്ഥാനം വിട്ട് പോകരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.
പരാതിക്കാരിക്കെതിരെ അശ്ലീല പരാമർശങ്ങൾ നേരിട്ട് നടത്തിയതായി കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ജാമ്യം നല്‍കിയിരിക്കുന്നത്. ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അതിനാൽ ഹർജിക്കാരന് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
.jpg)

