തളിപറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തി വീഴ്ത്തി കവർച്ചയ്ക്ക് ശ്രമിച്ച കേസ് : പ്രതികളുടെ ചിത്രം പൊലിസ് പുറത്തുവിട്ടു

google news
accused

കണ്ണൂർ:നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ ഡി.സി.ടി.വി ക്യാമറാ ഫോട്ടോ പുറത്തുവിട്ട് പോലീസ്. ബല്ലാർഡ് റോഡിലെ വ്യാപാരി തളിപ്പറമ്പ് സ്വദേശി ഒസാമയെയാണ് കഴിഞ്ഞദിവസം കുത്തി പരിക്കേൽപ്പിച്ചത്. ഈ കേസിലെ രണ്ട് പ്രതികളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിയുന്നവർ 9497987203, 9495962259, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറിയിച്ചു

Tags