വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി
മന്ത്രിയായിരിക്കെ ഫെബ്രുവരി 25നാണ് കണ്ണൂരില്‍ വീണയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്.
കണ്ണൂര്‍: വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി.വീണ ജോര്‍ജിന്റെ ചികിത്സക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.
പുറത്ത് കാണത്തക്ക പരുക്ക് വീണ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി.എന്നാല്‍, കഴുത്തില്‍ നീര്‍ക്കെട്ടും, രണ്ടു നാഡികള്‍ തള്ളിയ നിലയിലും കണ്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍പരിശോധനകള്‍ നടത്തി. വീട്ടില്‍ പോകണമെന്ന് വീണ ജോര്‍ജ് ആവശ്യപ്പെട്ടതിനാലാണ് മെഡിക്കല്‍ ബോര്‍ഡ് ഓണലൈനായി ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്
അന്നത്തെ സൂപ്രണ്ട് ഡോ കെ സുദീപ് ഉള്‍പ്പടെ സ്ഥലം മാറിപ്പോയ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചും വിവരങ്ങള്‍ തേടി. അന്നത്തെ മെഡിക്കല്‍ കോളജ് രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.
മന്ത്രിയായിരിക്കെ ഫെബ്രുവരി 25നാണ് കണ്ണൂരില്‍ വീണയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാത്രി പരിയാരത്തേക്ക് മാറ്റിയത്.
.jpg)


