ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം പ്രവര്ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്
പ്രതികള് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും സമാനമായ കുറ്റകൃത്യങ്ങളില് പ്രതികള് ഏര്പ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് സിപിഐഎം പ്രവര്ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ഉണ്ണികൃഷ്ണന്, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ധാക്കണമെന്നാണ് ആവശ്യം തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഇത് സംബന്ധിച്ച അപേക്ഷ സമര്പ്പിച്ചു.
പ്രതികള് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും സമാനമായ കുറ്റകൃത്യങ്ങളില് പ്രതികള് ഏര്പ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. കന്റോണ്മെന്റ് എസ് ഐ ഗോകുലിന്റെ വീട്ടിലേക്ക് നടത്തിയ മാര്ച്ചില് ഇവരെ പ്രതി ചേര്ത്തിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് പൊലീസ് കുറ്റപത്രം സമര്പ്പിക്കാനിരിക്കെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്. ജാമ്യ വ്യവസ്ഥകളില് സമാന കുറ്റകൃത്യങ്ങളില് ഏര്പ്പെടരുതെന്ന നിര്ദ്ദേശം ഉണ്ടായിരുന്നു.
.jpg)


