'കേസും 1000 രൂപ പിഴയും'; ടോള്‍ വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ്

Panniyankara toll plaza

ഇന്നലെ മാത്രം ടോള്‍ നല്‍കാതെ കടന്നുപോയത് 86 വാഹനങ്ങളാണ്. ഇന്ന് ഒരുമണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയി.

കോഴിക്കോട്: ടോള്‍ വെട്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ്. കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ ടോള്‍ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി തുടങ്ങി.

ഇന്നലെ മാത്രം ടോള്‍ നല്‍കാതെ കടന്നുപോയത് 86 വാഹനങ്ങളാണ്. ഇന്ന് ഒരുമണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയി.ടോള്‍ നല്‍കാതെ പോകുന്ന വാഹനങ്ങള്‍ക്ക് ആയിരം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കുന്നത്.

അതേസമയം കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ജീവനക്കാരന് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. ആക്രമണത്തിന് ഇരയായ ടോള്‍ ജീവനക്കാരന്‍ ജിതേഷിന്റെ പരാതിയില്‍ വേങ്ങേരി സ്വദേശി ഫഹീമിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ പ്രതി ഫഹീം ഒളിവിലാണ്.

ടോള്‍ നല്‍കാതെ കടക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ ജീവനക്കാരന് നേരെയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം.

Tags