മുഹമ്മദ് റിയാസിനെതിരായ കേസ്; ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED
ഇതിന്റെ ഭാഗമായി ലെറ്റേഴ്സ് റോഗറ്ററി അഥവാ ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇഡിയുടെ നീക്കം.
കൊച്ചി: മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ ദുബൈയില്‍ നിന്ന് ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി ലെറ്റേഴ്സ് റോഗറ്ററി അഥവാ ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇഡിയുടെ നീക്കം.
വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ രാജ്യങ്ങളില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ലെറ്റേഴ്സ് റോഗറ്ററി നല്‍കുക.അനധികൃത സ്വത്ത് സമ്പാദനം, വിദേശപണമിടപാട് എന്നിവയിലാണ് മുഹമ്മദ് റിയാസിനെതിരെ നിലവിലെ ഇ.സി.ഐ.ആര് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ ഇതിന് എക്സാലോജിക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ഇ.സി.ഐ.ആര് കേസുകളാണുള്ളത്.
സി.എം.ആര്.എല്‍-എക്സാലോജിക് മാസപ്പടിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്.ഐ.ടി) വിജിലന്‍സ് ഡയറക്ടര്‍ ഔദ്യോഗികമായി രൂപവത്കരിച്ച് ഉത്തരവിട്ടിട്ടുണ്ട്.
.jpg)


