നടൻ കൃഷ്ണകുമാറിനെതിരായ കേസ്: സാമ്പത്തിക തിരിമറി നടന്നെന്ന് പ്രാഥമിക നി​ഗമനം, എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും

diya
diya

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ആദ്യം കടയിലെ കണക്കുകളിൽ ഓഡിറ്റിംഗ് നടത്തും. സർക്കാർ സ്ഥാപനമോ പൊലീസിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിംഗ് നടത്തുക. 

tRootC1469263">

ദിയ കൃഷ്ണകുമാറിൻ്റെ കടയിലെ ജീവനക്കാരികൾ 69ലക്ഷം രൂപ അപപരിച്ചെന്ന പരാതി ആദ്യം തെളിയിക്കും. സാമ്പത്തിക അപഹരണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.  കൃഷ്ണകുമാർ പൊലീസിനെ സമീപിക്കാതെ സ്ത്രീകളുമായി വിലപേശിയതിൽ തെറ്റുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29, 30 തീയതികളിലെ കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
 

Tags