വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; പത്ത് പേര്‍ക്ക് പരിക്ക്
Updated: May 11, 2026, 11:28 IST
പരിക്കേറ്റവരില്‍ പതിനാറുവയസുള്ള വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്
വയനാട് : കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം .മീനങ്ങാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയില്‍ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരില്‍ പതിനാറുവയസുള്ള വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.കാറുകളില്‍ ഉണ്ടായിരുന്ന പത്ത് യാത്രക്കാരെയും വയനാട് വിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
.jpg)

