ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം പരിക്ക്

സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്ക്. ചാരുമ്മൂട് ആണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവ ക്ലബ്, ലിബര്‍ട്ടി ക്ലബ് എന്നിവരുടെ കരോള്‍ സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. കരോള്‍ സംഘത്തിനിടയിലേക്ക് ഒരു ബൈക്ക് കടന്നുവന്നതാണ് സംഘര്‍ഷത്തിന് കാരണം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കരോള്‍ സംഘത്തിലുണ്ടായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്ത്രീകള്‍ അടക്കം കരയുന്നതും നിലത്ത് വീണുകിടക്കുന്നതും കാണാം. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി നൂറനാട് പൊലീസ് കേസെടുത്തു.

tRootC1469263">

Tags