തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു

തൃശൂര്‍: വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 5.45ന് ഏങ്ങണ്ടിയൂര്‍ ചന്തപ്പടിക്കു സമീപമാണ് അപകടം. ബസ് പെട്ടെന്ന് കയറിവന്നപ്പോള്‍ ലോറി ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വണ്ടി നിയന്ത്രണംവിട്ട് റോഡിനോട് ചേര്‍ന്നുള്ള വലിയ മരത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പെരുമ്പാവൂരില്‍നിന്നും പട്ടാമ്പിയിലേക്ക് ലോഡുമായി പോകുകയായിരുന്നു ലോറി.എന്‍.എച്ച്. 66 വികസനം നടക്കുന്ന ഏങ്ങണ്ടിയൂര്‍ ചന്തപ്പടിയില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യം കുറവാണ്. റോഡിന്റെ പകുതി ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിന് സൗകര്യമുള്ളത്. രാത്രി സമയങ്ങളില്‍ വലിയ ചരക്ക് ലോറികളും കണ്ടെയ്‌നര്‍ ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്ന് പോകുന്ന ദേശീയപാതയില്‍ രാത്രികാലങ്ങളില്‍ ഡ്രൈവറുടെ ശ്രദ്ധ മറയ്ക്കുന്ന വലിയ ഡിവൈഡറുകള്‍ വലിയ അപകടങ്ങള്‍ വരുത്തും.