ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് കാറിന് തീയിട്ടു

fire

എറണാകുളം സ്വദേശി താജുദ്ദീന്റെ വാഹനമാണ് കത്തിയത്.ഇയാളുടെ ഭാര്യ തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്

പാലക്കാട് തിരുമിറ്റക്കോട് കാറിന് തീ പിടിച്ചു. ആളപായമില്ല. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉടമ തന്നെ കാര്‍ കത്തിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.
തിരുമിറ്റക്കോട് കറുകപുത്തൂരില്‍ ബുധന്‍ രാത്രി 11 മണിയോടെയാണ് സംഭവം. തിരുമ്മിറ്റക്കോട് പഞ്ചായത്തിന് കീഴിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപം നിര്‍ത്തിയിട്ട മാരുതി ഈക്കോ വാനാണ് കത്തിയത്. റോഡരികില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി. കാറിനകത്ത് ആളുകളുണ്ടോ എന്ന് ആദ്യം സംശയമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ കണക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ ചാലിശ്ശേരി പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. പട്ടാമ്പിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

എറണാകുളം സ്വദേശി താജുദ്ദീന്റെ വാഹനമാണ് കത്തിയത്.ഇയാളുടെ ഭാര്യ തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട് താജുദ്ദീന്‍ തന്നെയാണ് വാഹനം കത്തിച്ചതെന്നാണ് വിവരം. കാര്‍ കത്തിയതിനെ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ തന്നെയാണ് കാര്‍ കത്തിച്ചത് വ്യക്തമായത്.

Tags