കണ്ണൂർ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാർ തകർത്ത നിലയില്‍; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

c

വാഹനത്തിനുള്ളില്‍ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കാറിനുള്ളില്‍ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. 

കണ്ണൂർ : കണ്ണൂർ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാർ തകർത്ത നിലയില്‍ കണ്ടെത്തി.വാഹനത്തിനുള്ളില്‍ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കാറിനുള്ളില്‍ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. 

പ്രഭാത സവാരിക്ക് പോയവരാണ് കാർ തകർത്ത നിലയില്‍ കണ്ടെത്തിയതും പൊലീസിനെ അറിയിക്കുന്നതും. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്വര്‍ണപ്പണ ഇടപാടോ കുഴല്‍പ്പണ ഇടപാടോ സംശയിക്കുകയാണ് പൊലീസ്. പെരിന്തൽമണ്ണയിലെ സ്വർണ്ണ വ്യാപാരിയാണ് കാറിൻ്റെ ഉടമയെന്നാണ് പ്രാഥമിക വിവരം

പിലാത്തറ പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് കാർ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.  പലർച്ചെയോടെ പയ്യന്നൂരില്‍ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം ഈ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Tags