തൃശൂരിൽ ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച കാര്‍ ഡ്രൈവറെ പിടികൂടി

Car driver who hit and killed a couple on a bike in Thrissur arrested
Car driver who hit and killed a couple on a bike in Thrissur arrested

തൃശൂര്‍: ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെ എരുമപ്പെട്ടി പോലീസ് പിടികൂടി. മേലെ പട്ടാമ്പി വയസത്തൊടി വീട്ടില്‍ സുബൈര്‍ (54) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് അക്കിക്കാവ് ബൈപാസ് റോഡിലായിരുന്നു
അപകടം നടന്നത്. ചൊവ്വന്നൂര്‍ വെള്ളിത്തിരുത്തി ചിറളയത്ത് വീട്ടില്‍ മുകുന്ദന്‍, സുജാത ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ സുബൈര്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

tRootC1469263">

തുടര്‍ന്ന് കാര്‍ നിര്‍ത്താതെ സുബൈര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് പട്ടാമ്പിയില്‍നിന്നും പിടികൂടിയത്. എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, എസ്.ഐ. ആസിഫ്, സി.പി.ഒമാരായ പ്രവീണ്‍, നിബിന്‍, അലക്‌സ് എന്നിവരടങ്ങുന്ന പോലീസ് അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
 

Tags