പാരിപ്പള്ളി ഐ.ഒ.സി ബോട്ട്‌ലിങ് പ്ലാന്റിൽ കാർ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, യുവാക്കൾ കസ്റ്റഡിയിൽ

Car crashes into Paripally IOC bottling plant, creating panic: Major disaster averted, youths in custody

കൊല്ലം: പാരിപ്പള്ളിയിലെ ഐ.ഒ.സി (IOC) ബോട്ട്‌ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാർ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പരവൂർ കലയ്ക്കോട് സ്വദേശികളായ യുവാക്കളെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പാചകവാതകം നിറഞ്ഞ ബുള്ളറ്റ് ടാങ്കറുകളിലേക്ക് കാർ ഇടിച്ചുകയറിയെങ്കിലും വാതകച്ചോർച്ച ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭരണിയിലേക്ക് ഗ്യാസ് മാറ്റുന്നതിനായി 15 മുതൽ 18 ടൺ വരെ പാചകവാതകം നിറച്ച 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് കാർ അതിവേഗത്തിൽ പാഞ്ഞുകയറിയത്. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും മരണപ്പാച്ചിൽ തുടർന്ന കാർ പ്ലാന്റിന്റെ ഗേറ്റിലും നിർത്തിയിട്ടിരുന്ന ടാങ്കറുകളിലും ഇടിച്ചാണ് നിന്നത്.

ഭാഗ്യവശാൽ, ടാങ്കറുകളുടെ വാൽവുകളിൽ ഇടിക്കാത്തതിനാലാണ് വാതകച്ചോർച്ച ഒഴിവായത്. ഓരോ ബുള്ളറ്റ് ടാങ്കറിലും 342 സിലിണ്ടറുകളിൽ വീതം 5 ലോറികളിൽ വിതരണം ചെയ്യാൻ ആവശ്യമായ ഗ്യാസ് ഉണ്ടായിരുന്നു. കാർ നിന്ന ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

Tags