ബേഗൂരില്‍ വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു, 3 പേർക്ക് ഗുരുതര പരിക്ക്

d
d

കർണാടകയിലെ ബേഗൂരില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

വയനാട് :വയനാട്  സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ബേഗൂരില്‍ അപകടത്തില്‍പെട്ടു, 3 പേർക്ക് ഗുരുതര പരിക്ക് .വയനാട് സ്വദേശിയായ ബഷീർ എന്ന ആളും അദ്ദേഹത്തിന്റെ കുടുംബവുമാണ് അപകടത്തില്‍പെട്ടത്.

മലേഷ്യയില്‍ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. കർണാടകയിലെ ബേഗൂരില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

tRootC1469263">

Tags