പന്തീരാങ്കാവ് ടോൾ പ്ലാസയിൽ കാറിൻറെ ബോണറ്റിൽ കുടുങ്ങിയ ജിവനക്കാരനെയും വഹിച്ച് അപകടകരമായി വാഹനമോടിച്ചു ; ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്

Driver drives dangerously with lifeguard stuck in car's bonnet at Panthirankavu toll plaza; case of attempt to murder filed against driver

 പന്തീരാങ്കാവ്: ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ കാറിൻറെ ബോണറ്റിൽ കുടുങ്ങിയ ജിവനക്കാരനെയും വഹിച്ച് അപകടകരമായി വാഹനമോടിച്ച ഉടമക്കെതിരെ വധശ്രമത്തിന് കേസ്. കണ്ണാടിക്കൽ സ്വദേശി ഫഹീം മുഹമ്മദിനെതിരെ (23)യാണ് പന്തീരാങ്കാവ് പൊലിസ് കേസെടുത്തത്. കാറ് പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് ടോൾ നൽകാതെ പോയ കാറ് തടയാൻ ശ്രമിച്ച ജിവനക്കാരനെ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു.

കാറിൻറെ ബോണറ്റിൽ കുടുങ്ങിയ ജീവനക്കാരനെയും വഹിച്ച് 50 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് കാറ് നിർത്തിയത്. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ടോൾ ജീവനക്കാരനായ ഇരിങ്ങല്ലൂർ സ്വദേശി മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാർ എത്തിയതോടെ കാറ് നിർത്തി കാറിലുണ്ടായിരുന്നവർ മറ്റ് ജിവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

Tags