കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അപകടം; അച്ഛനും എട്ടു വയസ്സുകാരിക്കും ദാരുണാന്ത്യം
Mar 7, 2025, 10:27 IST


തൃശ്ശൂർ: കൊരട്ടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കോതമംഗലം ഉന്നക്കിൽ കൊട്ടാരത്തിൽ വീട്ടിൽ ജയ്മോൻ ജോർജ്, മകൾ ജോ ആന്‍ജയ്മോൻ(8) എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യ മഞ്ജു, മകൻ ജോയൽ, ബന്ധു അലൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ മഞ്ജുവിന്റെയും ജോയലിന്റെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം.
ദേശീയപാതയോരത്തെ മരത്തിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു കാർ കണ്ടെത്തിയത്. വാഹനത്തിന്റെ രണ്ടുവശവും തകർന്നിട്ടുണ്ട്. ഏതെങ്കിലും വാഹനം കാറിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് മറുഭാഗവും തകർന്നതായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതയാണ് അധികൃതർ പറയുന്നത്.