വാല്‍പ്പാറയില്‍ വാഹനാപകടം ; ഏഴു അധ്യാപികമാര്‍ അടക്കം ഒമ്പതു മരണം

walpara

പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്.

വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് അധ്യാപികമാര്‍ അടക്കം ഒമ്പതു മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി.  മരിച്ചവരില്‍ കുട്ടികളുമുണ്ട്. പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്.
മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകര്‍. ആളിയാര്‍ ചുരത്തില്‍ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവില്‍ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു.

പ്രധാനാധ്യാപിക പുലാമന്തോള്‍ സ്വദേശിനി അജിത(54), അധ്യാപകരും പാങ് സ്വദേശികളുമായ റംല(52), സുഹറ(43), ആശ (41), മജീദ്(43), ഭാര്യ റുഖിയ(39), ആയ സജിത(45), പാങ് യുപി സ്‌കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകന്‍ ഹിഷാം (12) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ച സജിതയുടെ മകന്‍ ഷഹദിന്‍(11), സ്‌കൂള്‍ ഡ്രൈവര്‍ നൗഷാദ്(39), ട്രാവലര്‍ ഡ്രൈവറായ മുഹമ്മദ് ഫാസിത്ത് (21) എന്നിവരാണ് കോയമ്പത്തൂരില്‍ ചികിത്സയിലുള്ളത്. ഷഹദിനിന്റെ നട്ടെല്ലിലാണ് പരിക്ക്. 10 വയസുള്ള മസ്‌നീന്‍ എന്ന പെണ്‍കുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags