ശാസ്താംകോട്ടയില്‍ വാഹനാപകടം; സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
Updated: Dec 30, 2025, 10:53 IST
ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു.
കൊല്ലം: ശാസ്താംകോട്ട സിനിമാ പറമ്ബില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനിയായ ശിവഗംഗ സുലജ (39) ആണ് മരിച്ചത്.ഭരണിക്കാവ് ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു.
tRootC1469263">ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ശിവഗംഗയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
.jpg)


