ഇസ്രയേലില്‍ വാഹനാപകടം; മലയാളി ‌യുവതിക്ക് ദാരുണാന്ത്യം

death
death

രോഗിയുമായി പോയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടംരോഗിയുമായി പോയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം

പാലാ: ഇസ്രയേലില്‍ കാറപടകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് മരിച്ചത്.ഇസ്രയേലിലെ അഷ്ഗാമിലുണ്ടായ വാഹനാപകടത്തിലാണ് രൂപ മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്സായി ജോലിനോക്കുകയായിരുന്നു രൂപ.

രോഗിയുമായി പോയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളാണു കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന രൂപക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ‌രണ്ടു വർഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന രൂപ എട്ടു മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്. സംസ്കാരം പിന്നീട്.

tRootC1469263">

 

Tags