വാൽപ്പാറയിൽ വാഹനാപകടം;8 മലയാളികൾക്ക് ദാരുണാന്ത്യം

Car accident in Valparai; 8 Malayalis die in tragic accident

പൊള്ളാച്ചി: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. മിനി വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ. ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.

Tags