താമരശ്ശേരി ചുരത്തില്‍ കാറപകടം; ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരിച്ചു
Updated: Mar 7, 2026, 13:15 IST
അപകടത്തില്‍ മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്
താമരശ്ശേരി: താമരശ്ശേരി ചുരത്തിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരിച്ചു.കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി പയറ്റുവളപ്പില്‍ മമ്മൂട്ടുകര എം.കെ.കുമാരന്‍ (75) ആണ് മരിച്ചത് .ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
.jpg)


