ക്യാപ്റ്റൻ പിണറായി തന്നെ ...! മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കും

Captain Pinarayi himself...! Candidate list to be released in the first week of March

 ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫിനെ  മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎ ബേബി.

tRootC1469263">

യോഗത്തില്‍ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് കേരള ഘടകം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിബി യോഗം അംഗീകാരം നല്‍കുകയായിരുന്നു. പിണറായി തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ നയിക്കുന്നതിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അദ്ദേഹമാണെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാല്‍ നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന രീതി പാര്‍ട്ടിക്കില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു ബേബിയുടെ മറുപടി

Tags