ക്യാപ്റ്റന്‍ സാര്‍ എല്ലാം ചീറ്റിപ്പോവുകയാണല്ലോ....കാറില്‍ കേറ്റിയാല്‍ മാത്രം പോരാ ഇടക്കെല്ലാം അനുവാദവും കൊടുക്കണം ; പി വി അന്‍വര്‍
കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിര്‍ത്തി അധികാരം കൈക്കലാക്കാന്‍ സാധിക്കില്ല എന്നത് ഓര്‍ക്കുക.
മലപ്പുറത്തെ കുറിച്ചുള്ള ചോദ്യത്തോട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷുഭിതനായതില്‍ പ്രതികരിച്ച് പി വി അന്‍വര്‍. 'കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ സ്‌കൂള്‍ തുടങ്ങാന്‍ അനുവാദം തരേണ്ടത് ആരാണ്? ഏതു സര്‍ക്കാര്‍ ആണ്? കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിര്‍ത്തി അധികാരം കൈക്കലാക്കാന്‍ സാധിക്കില്ല എന്നത് ഓര്‍ക്കുക. രാജ്യത്തെ രാഷ്ട്രീയമായി ഏറ്റവും ഉദ്ബുദ്ധരായ ജനതയാണിത്' പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വെള്ളാപ്പള്ളി മാധ്യമങ്ങളോട് കയര്‍ക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍വറിന്റെ പ്രതികരണം.
tRootC1469263">പി വി അന്‍വറിന്റെ കുറിപ്പ്....
ക്യാപ്റ്റന്‍ സാര്‍ എല്ലാം ചീറ്റിപ്പോവുകയാണല്ലോ....
കാറില്‍ കേറ്റിയാല്‍ മാത്രം പോരാ ഇടക്കെല്ലാം അനുവാദവും കൊടുക്കണം !
വെള്ളാപ്പള്ളി: മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങാന്‍ സാധിക്കുന്നില്ല.
മാധ്യമപ്രവര്‍ത്തകന്‍: അതെന്താ മലപ്പുറത്ത് സ്ഥലം വാങ്ങാന്‍ സാധിക്കുന്നില്ലേ?
വെള്ളാപ്പള്ളി: സ്ഥലം വാങ്ങിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍: പിന്നെന്താ തുടങ്ങാന്‍ സാധിക്കാത്തത്?
വെള്ളാപ്പള്ളി: അനുവാദം തരണം.
മാധ്യമപ്രവര്‍ത്തകന്‍: ആരുടെ അനുവാദം?
വെള്ളാപ്പള്ളി: സര്‍ക്കാറിന്റെ.
മാധ്യമപ്രവര്‍ത്തകന്‍: പിണറായി വിജയന്‍ സര്‍ക്കാറിന്റെയോ?
വെള്ളാപ്പള്ളി: ഇപ്പോഴത്തെ അല്ലാ... അന്ന്... ഞങ്ങള്‍....
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ സ്‌കൂള്‍ തുടങ്ങാന്‍ അനുവാദം തരേണ്ടത് ആരാണ്? ഏതു സര്‍ക്കാര്‍ ആണ്?
കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിര്‍ത്തി അധികാരം കൈക്കലാക്കാന്‍ സാധിക്കില്ല എന്നത് ഓര്‍ക്കുക.
രാജ്യത്തെ രാഷ്ട്രീയമായി ഏറ്റവും ഉദ്ബുദ്ധരായ ജനതയാണിത്.
.jpg)


