'നീ പോയെന്ന് വിശ്വസിക്കാനാകുന്നില്ല...'; സുഹൃത്തിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി വ്‌ളോഗര്‍ ഉബൈദ്

ubaid

സുഹൃത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഉബൈദ് ഫര്‍ഹാന്റെ പ്രണയബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ പോസ്റ്റില്‍ ഫങ്കുവെച്ചിട്ടുണ്ട്.

 തന്റെ ക്യമറാമാനും സുഹൃത്തുമായിരുന്ന ഫര്‍ഹാന്റെ അപ്രതീക്ഷിത മരണത്തില്‍ വൈകാരിക കുറിപ്പുമായി വ്‌ളോഗര്‍ ഉബൈദ്. ഇന്‍സ്റ്റഗ്രാമിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഫര്‍ഹാന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ഉബൈദ് കുറിച്ചു. ഫര്‍ഹാനെ പരിചയപ്പെട്ടതിനെ സംബന്ധിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന വൈകാരിക അടുപ്പത്തെക്കുറിച്ചും ഉബൈദ് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നര വര്‍ഷത്തോളം ഫര്‍ഹാനുമൊത്തായിരുന്നു ഉബൈദ് പ്രവര്‍ത്തിച്ചിരുന്നത്.

സുഹൃത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഉബൈദ് ഫര്‍ഹാന്റെ പ്രണയബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ പോസ്റ്റില്‍ ഫങ്കുവെച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പൊലീസില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് തനിക്കറിയാവുന്നത്. കുടുതല്‍ സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ ഫര്‍ഹാന്റെ കുടുംബത്തോടൊപ്പം താനുണ്ടാകുമെന്നും ഉബൈദ് പറഞ്ഞു. ഫര്‍ഹാന്റെ സ്വപ്നങ്ങളെ കുറിച്ചും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹത്തെക്കുറിച്ചും സൂചിപ്പിച്ച അദ്ദേഹം ഇത്ര വേഗത്തിലുള്ള ഫര്‍ഹാന്റെ വിയോഗത്തിലെ ദുഃഖവും തുറന്നെഴുതുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കില്‍ ഫര്‍ഹാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. പെണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ഫര്‍ഹാന്‍ പാര്‍ക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പാര്‍ക്കിനുള്ളില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പിന്നാലെ ഫര്‍ഹാന്‍ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. സംഭവം കണ്ട് ഭയന്ന പെണ്‍സുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം തേടി. തുടര്‍ന്ന് യാത്രക്കാരും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഉബൈദ് പങ്കുവെച്ച കറിപ്പിന്റെ പൂര്‍ണരൂപം

ഫര്‍ഹാന്‍... നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
Instagram-ല്‍ വന്ന ഒരു random message-ലുടെയാണ് ഫര്‍ഹാനെ ഞാന്‍ പരിചയപ്പെടുന്നത്.
ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു: 'ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?'
ഞാന്‍ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു... 'വാ...'
അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വര്‍ഷത്തോളം എന്റെ കുടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കുടെ, എന്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു.
എനിക്ക് അവന്‍ വെറുമൊരു Cameraman ആയിരുന്നില്ല. എന്റെ നല്ലൊരു സുഹ്യത്തായിരുന്നു. സൗഹ്യദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു.
ഒന്നും എന്നോട് ആവശ്യപ്പെടില്ല. എങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും... 'മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?'
അവനു് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു.
അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി.
ഏകദേശം രണ്ട് മാസമായി അവന്‍ എന്റെ കുടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റല്‍ കാര്യങ്ങളുമായി തിരക്കിലായിരുന്നു.
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല...
പിന്നെ ഞാന്‍ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.

അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാന്‍ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവന്‍ ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു. മുന്ന് വര്‍ഷത്തിലധികം നീണ്ട ബന്ധം. അവളെ അവന്‍ ഒരുപാട് ഇഷ്ട്ടമായിരുന്നു...
എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പോലീസില്‍ നിന്ന് ലദിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എനിക്കറിയാവുന്നത്. കുടുതല്‍ സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും.
ഏറ്റവും കുടുതല്‍ വേദനിപ്പിക്കുന്നത് അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവന്‍ മാത്രമായിരുന്നു മകന്‍ എന്നതാണ്.
ഫര്‍ഹാന്‍, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം.
നിന്റെ ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തില്‍ എതങ്കിലും നേടണം... പക്ഷേ ഇത്ര പെട്ടെന്ന് നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലടാ.... ഒരു കാര്യം മാത്രം ഞാന്‍ തീരുമമതിച്ചിട്ടുണ്ട്. എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കുടെയുണ്ടാകും. നീ എനിക്ക് തന്ന സൗഹ്യദവും സ്‌നേഹവും ഒരിക്കലും മറക്കില്ല. Rest in Peace Farhan. എല്ലാവരും അവനും അവന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. അവന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെ......

Tags