കാടുപിടിച്ച ക്ഷേത്ര പരിസരത്തു കഞ്ചാവു ചെടി കണ്ടെത്തി

cannabis plants

ആനാട് പാങ്കോട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്നും രണ്ടു കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

എക്‌സൈസ് പരിശോധനയില്‍ കാടുകയറിയ പുരയിടത്തില്‍ നിന്നും കഞ്ചാവു ചെടികള്‍ കണ്ടെത്തി. നാട്ടുകാരില്‍ നിന്ന് എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. നൗഫിയയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ആനാട് പാങ്കോട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്നും രണ്ടു കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 155 സെന്റീമീറ്ററില്‍ അധികം ഉയരമുള്ളതാണ് ഒരെണ്ണമെന്നും അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വളര്‍ത്താനുള്ള സാധ്യത കുറവാണെന്നാണ് എക്‌സൈസ് വിലയിരുത്തല്‍. സമീപത്ത് ഉപയോഗിച്ചവര്‍ ഇതിന്റെ വേസ്റ്റ് ഉപേക്ഷിച്ചത് മഴയും കാറ്റും കൊണ്ട് വളര്‍ന്നതാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടി.

Tags