ബാങ്കില്‍ വെച്ച് മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചു; എല്‍കെജി വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച് ബാങ്ക് മാനേജർ
കുട്ടിയെ തലകീഴായി കമഴ്ത്തി നിർത്തി ഒരു കൈ കൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകില്‍ തട്ടി. പെട്ടെന്ന് കുട്ടിയുടെ വായില്‍ നിന്ന് മിഠായി തെറിച്ചു വീഴുകയും ഛർദിക്കുകയും ചെയ്തു
കൊല്ലം: സനു ഫാത്തിമയ്ക്ക് ഇത് രണ്ടാം ജന്മം.ബാങ്കില്‍ വെച്ച് മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ച എല്‍കെജി വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച് ബാങ്ക് മാനേജർ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയത്തില്‍ ബ്രാഞ്ച് മാനേജർ നല്ലില കുഴിമതിക്കാട് ആയുഷ് ലാൻഡില്‍ ടി.എ പ്രിജിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
tRootC1469263">അയത്തില്‍ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകള്‍ എല്‍കെജി വിദ്യാർഥി സനു ഫാത്തിമയുടെ(5) തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 1.30നാണ് കുട്ടി മാതാവിനൊപ്പം ബാങ്കില്‍ എത്തിയത്. അമ്മ ബാങ്കിടപാട് നടത്തുന്നതിനിടെ കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
അമ്മ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. കണ്ണുകള്‍ തള്ളി ശ്വാസം നിലച്ച അവസ്ഥയിലായി. ഈ സമയം കാബിനില്‍ ഇരിക്കുകയായിരുന്ന മാനേജർ പ്രിജി ഓടിയെത്തുകയായിരുന്നു. കുട്ടിയെ തലകീഴായി കമഴ്ത്തി നിർത്തി ഒരു കൈ കൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകില്‍ തട്ടി. പെട്ടെന്ന് കുട്ടിയുടെ വായില്‍ നിന്ന് മിഠായി തെറിച്ചു വീഴുകയും ഛർദിക്കുകയും ചെയ്തു. തുടർന്ന് കുട്ടി ശ്വാസം എടുത്തു. പ്രജിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിക്കനായത്
.jpg)


