തളിപ്പറമ്പ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്യാമള നാമനിർദേശ പത്രിക സമർപ്പിച്ചു
തളിപ്പറമ്പ : നിയമസഭാ തെരഞ്ഞെടുപ്പിനായി തളിപ്പറമ്പ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്യാമള നാമനിർദേശ പത്രിക സമർപ്പിച്ചു. തളിപ്പറമ്പ തഹസിൽദാർ എൻ സന്തോഷിന് മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും മറ്റ് സിപിഎം നേതാക്കളും പങ്കെടുത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം തന്റെ മണ്ഡലത്തിൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചാരണത്തിലായിരുന്നു ശ്യാമള ടീച്ചർ. സ്ഥാനാർത്ഥി നിർണയം അതിവേഗത്തിലായതോടെ പ്രചാരണ രംഗത്ത് വ്യക്തമായ മുൻകൈ നേടിയിരിക്കുകയാണ് എൽ.ഡി.എഫ്. സി.പി.എം കോട്ടയായ ആന്തൂർ നഗരസഭ ഉൾപ്പെടുന്നതാണ് തളിപറമ്പ് മണ്ഡലം. നേരത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സനായിരുന്ന പി.കെ ശ്യാമള ടീച്ചർ ഇപ്പോൾ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കൂടിയാണ്.
.jpg)


