അർബുദം ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ ജീവിതം പൂർണ്ണമായും തിരിച്ചുപിടിക്കാനാകും ; കേരളം ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം നടത്തി- മുഖ്യമന്ത്രി
സംസ്ഥാനത്ത് ആരോഗ്യരംഗം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ ചികിത്സാ രംഗത്ത് മുന്നേറ്റം കൊണ്ടുവന്ന സമഗ്ര ക്യാൻസർ നിയന്ത്രണ പദ്ധതിയാണ് അതിൽ എടുത്ത് പറയേണ്ടത്. സ്ത്രീകളാണ് പലപ്പോഴും ഇത്തരം രോഗാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. സ്തനാർബുധം പലപ്പോഴും നേരത്തെ തിരിച്ചറിയുന്നതിലൂടെയും കൃത്യസമയത്ത് ചികിത്സ തേടിയാൽ അത് പൂർണ്ണമായും ഭേദമാക്കാൻ കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
tRootC1469263">സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ക്യാൻസർ നിയന്ത്രണ പദ്ധതി വഴി എല്ലാ ജില്ലകളിലും രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും കുടുംബചരിത്രത്തിൽ ക്യാൻസർ ഉള്ളവർക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യ സ്ക്രീനിംഗ് നടത്താനുള്ള സംവിധാനമുണ്ട്. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന പേരിൽ നടന്ന ജനകീയ ക്യാമ്പയിൻ വലിയ വിജയമായിരുന്നു. ഇതിലൂടെ ഒരു വർഷം കൊണ്ട് 21 ലക്ഷം ആളുകളെ സ്ക്രീനിംഗിന് വിധേയരാക്കുകയും രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
അത് പോലെ തന്നെ മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിലെ ശിശുമരണനിരക്ക് ആയിരം ജനനങ്ങളിൽ 5 ആയി കുറഞ്ഞു, ഇത് വികസിത രാജ്യമായ അമേരിക്കിനേക്കാൾ കുറവാണ്. ഇന്ത്യയുടെ ദേശീയ ശരാശരി 25 ആണെന്നത് ഈ നേട്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. നമ്മുടെ നാട്ടിലെ ആരോഗ്യവതികളായ അമ്മമാരും മികച്ച ചികിത്സാ രീതികളുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. ഒരു ചെടിയിൽ രോഗം ബാധിക്കുന്നത് തുടക്കത്തിലേ കണ്ടെത്തി പരിഹരിച്ചാൽ ആ ചെടിയെ പൂർണ്ണ ആരോഗ്യത്തോടെ വളർത്താൻ സാധിക്കും, എന്നാൽ അത് അവഗണിച്ചാൽ ചെടി നശിച്ചുപോകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് അർബുദവും ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ജീവിതം പൂർണ്ണമായും തിരിച്ചുപിടിക്കാനാകും. കൂടാതെ പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ആർക്കും ചികിത്സ മുടങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


