തെരഞ്ഞെടുപ്പ് പ്രചരണത്തിരക്ക് : ഇ പി ജയരാജൻ നൽകിയ അപകീർത്തി കേസിൽ ശോഭസുരേന്ദ്രൻ ഹാജരായില്ല
കണ്ണൂർ: സി പി എം വിട്ട് ബി ജെ പി യിൽ ചേരാൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജൻ താനുമായി ഡൽഹിയിൽ ലളിത് ഹോട്ടലിൽ നിന്നും താനുമായി രഹസ്യചർച്ച നടത്തിയെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ അപകീർത്തികരമാണെന്ന് കാണിച്ച് ഇ പി ജയരാജൻ നൽകിയ കേസിൽ ശോഭാസുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തിരക്ക് കാരണം കണ്ണൂർ കോടതിയിൽ ഹാജരായില്ല.
ശോഭാ സുരേന്ദ്രൻ മാർച്ച് 28 ന് ഹാജരാകണമെന്ന് കാണിച്ച് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ശോഭയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്ന ശോഭാസുരേന്ദ്രൻ തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട് തന്റെ അഭിഭാഷകനായ അഡ്വ എം ആർ ഹരീഷ് മുഖാന്തിരം അപേക്ഷ സമർപ്പിച്ചിരുന്നു.
.jpg)


