ക്യാമറ ഓണാക്കി പോക്കറ്റിലിടും, ഇരുമുടിക്കെട്ടിലും ഫോൺ ഒളിപ്പിച്ച് ചിത്രീകരണം ; സന്നിധാനത്ത് വിലക്ക് ലംഘിച്ച് ദൃശ്യങ്ങൾ പകർത്തുന്നവർക്ക് പൂട്ട്

Turning on cameras and slipping them into pockets, or hiding phones inside the *irumudikettu* (sacred bundle) to record footage—a crackdown is underway against those violating the ban on filming at Sannidhanam.

ഓരോ തീർഥാടനകാലത്തും ജാതിമതഭേദമന്യേ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഇടമാണ് ശബരിമല സന്നിധാനം. സന്നിധാനത്ത് എത്തുന്ന ഭക്തർ ക്ഷേത്രാചാരങ്ങളും മര്യാദകളും കർശനമായി പാലിക്കേണ്ടതുണ്ട്. ശ്രീകോവിലിന്റെ പവിത്രതയും ആചാരപരമായ നിയന്ത്രണങ്ങളും സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും ഉത്തരവാദിത്തമാണ്. എന്നാൽ, ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും

 അയ്യപ്പഭക്തരുടെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമാണ് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം. പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കാനെത്തുന്ന ഓരോ ഭക്തനും പാലിക്കേണ്ടത് ക്ഷേത്രാചാരങ്ങളും വിശ്വാസപരമായ നിയന്ത്രണങ്ങളുമാണ്. എന്നാൽ, ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കുന്നത് വർധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വിലക്ക് ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

sabarimala

ഓരോ തീർഥാടനകാലത്തും ജാതിമതഭേദമന്യേ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഇടമാണ് ശബരിമല സന്നിധാനം. സന്നിധാനത്ത് എത്തുന്ന ഭക്തർ ക്ഷേത്രാചാരങ്ങളും മര്യാദകളും കർശനമായി പാലിക്കേണ്ടതുണ്ട്. ശ്രീകോവിലിന്റെ പവിത്രതയും ആചാരപരമായ നിയന്ത്രണങ്ങളും സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും ഉത്തരവാദിത്തമാണ്. എന്നാൽ, ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോകളും വീഡിയോകളും ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് വർധിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വിലക്ക് ലംഘിച്ച് ചിത്രീകരണം നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

sabarimala

ദൃശ്യങ്ങൾ പകർത്തുന്നവരുടെ ഫോണുകളും ക്യാമറകളും പോലീസ് പിടിച്ചെടുക്കും. ശബരിമല സന്നിധാനം ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹം, പതിനെട്ടാംപടി, മേൽത്തിരുമുറ്റം എന്നിവിടങ്ങളിലും മാളികപ്പുറത്തും മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് കേരള ഹൈക്കോടതിയും കർശനമായി വിലക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ റീലുകൾ പോസ്റ്റ് ചെയ്യാനും വ്‌ളോഗുകൾ തയ്യാറാക്കാനുമാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത്. കൂടാതെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിനും ദൃശ്യങ്ങൾ എടുക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. ദർശനത്തിനായി തിരുനടയിൽ എത്തുന്നതിന് മുൻപ് മൊബൈൽ ഫോണിലെ വീഡിയോ തുറന്ന് ഷർട്ടിന്റെ മുൻവശത്തെ കീശയിലോ ഇരുമുടി കെട്ടിലോ ഒളിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് യൂട്യൂബർമാർ ചിത്രീകരണം നടത്തുതെന്നാണ് കണ്ടെത്തിയത്.

ഇത് പിന്നീട് ചിത്രീകരണം അനുവദനീയമായ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ കൂടി എഡിറ്റ് ചെയ്ത് ചേർക്കും. തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കും. ലൈക്കും, ഷെയറും ലഭിക്കാൻ വേണ്ടിയാണ് യൂട്യൂബർമാർ ഇങ്ങിനെ ചെയ്യുന്നത്. എന്നാൽ മറ്റുചിലർ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയാണ്. സാമൂഹിക വിരുദ്ധരും തീവ്രവിഭാഗത്തിൽപ്പെട്ടവരും ഇത്തരം വീഡിയോകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

Tags