പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ; അഴീക്കോട് ഫ്ളക്സ്
May 6, 2026, 07:18 IST
അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ളക്സുകള്‍ ഉയര്‍ന്നത്.
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്ളക്സ് ബോര്‍ഡുകള്‍. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ളക്സുകള്‍ ഉയര്‍ന്നത്. പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂവെന്നാണ് ഫ്ളെക്സിലെ വാചകങ്ങള്‍.
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരില്‍ നേരത്തെയും ഫ്ളക്സുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജനെ പിന്തുണച്ച് വ്യാപകമായി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുന്നത്.
.jpg)

