കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സ്വന്തം കോളേജിലും ഇൻ്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാം

calicut

വേനല്‍ക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വി സി ഉത്തരവ് ഇറക്കിയത്.

കോഴിക്കോട്: ഇൻ്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂർത്തിയാക്കാമെന്ന ഉത്തരവിറക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ.10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള കമ്ബനികളിലോ, വിദ്യാർഥി പഠിക്കുന്നതല്ലാത്ത മറ്റു കോളേജുകളിലോ ഇൻ്റേണ്‍ഷിപ്പ് പൂർത്തിയാക്കണം എന്നായിരുന്നു നിയമം.

എന്നാല്‍ ഇൻ്റേണ്‍ഷിപ്പിൻ്റെ പേരില്‍ വിദ്യാർത്ഥികള്‍ സാമ്ബത്തിക ചൂഷണത്തിന് ഇരയാകുന്നു, വേനല്‍ക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വി സി ഉത്തരവ് ഇറക്കിയത്.

പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. കോളേജുകളിലെ വിവിധ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ ഗുണനിലവാരമുള്ള ഇന്റേൺഷിപ്പ് ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും സർവകലാശാല നൽകിയിട്ടുണ്ട്.

Tags