കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

calicut

സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല.

 

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് - എസ് എഫ് ഐ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു.സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല.

പുരുഷ ഹോസ്റ്റലിൽ ഉള്ള മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടു.മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് നടപടി

 അതേസമയം  കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ആറായി. എംഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകനായ ആക്കോട് കൊടിയമ്മൽ സ്വദേശി അഹമ്മദ് മർഷദിനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് മിഥിലാജ്, പെട്രോൾ ബോംബ് എറിഞ്ഞ എസ്എഫ്ഐ പ്രവർത്തകരായ വളാഞ്ചേരി മുക്കില പീടിക സ്വദേശി ഹനീൻ, വളാഞ്ചേരി മേച്ചരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെ ഇന്നലെ രാത്രിയിൽ പിടികൂടിയിരുന്നു. 

Tags