ആരോഗ്യ വകുപ്പിലും PSCയിലും ജുഡീഷ്യറിയിലുമായി 523 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളും പിഎസ്‌സിയിൽ 35 തസ്തികകളും ജുഡീഷ്യറിയിൽ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.
tRootC1469263">ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II താൽക്കാലിക തസ്തികകൾ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ശുചിത്വ-ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുക.
ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ അനുമതി നൽകി. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 35 പുതിയ തസ്തികകൾ സൃഷ്ടിക്കും.
അഡ്മിനിസ്ട്രേഷൻ: ജോയിന്റ് സെക്രട്ടറി (1), അണ്ടർ സെക്രട്ടറി (3), സെക്ഷൻ ഓഫീസർ (6), അസിസ്റ്റന്റ് (18). ഐടി വിഭാഗം: സിസ്റ്റം മാനേജർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, സിസ്റ്റം അനലിസ്റ്റ് (1 വീതം), അസിസ്റ്റന്റ് ഹാർഡ്‌വെയർ എഞ്ചിനീയർ (2). സുരക്ഷ: സെക്യൂരിറ്റി ഗാർഡ് (ദിവസവേതനം - 2). ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റിൽ 52 തസ്തികകൾ കൂടി അനുവദിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.
ജൂനിയർ സൂപ്രണ്ട് - 18, ബെഞ്ച് ക്ലർക്ക് - 8, ജൂനിയർ സൂപ്രണ്ട് & ഹെഡ് ക്ലർക്ക് - 3, ക്ലർക്ക് - 23 എന്നിങ്ങനെയാണ് തസ്തികകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നീതിന്യായ മേഖലയിലും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ തസ്തികകൾ വഴിയൊരുക്കും. ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം.
.jpg)


