മന്ത്രിസഭായോഗം ഇന്ന് ചേരും

cm-pinarayi

ഇന്നലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്ന് ചേരും. നിപ്പാ അവലോകന യോഗം കാരണമാണ് ഇന്നലെ മന്ത്രിസഭായോഗം മാറ്റിവെച്ചത്. റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചേക്കും.


ദീര്‍ഘകാല കരാറിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് വെക്കാനാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇതുവരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് അന്തിമരൂപമായതായി സ്ഥിരീകരണമില്ല. വയനാട് കണ്ണോത്തുമലയില്‍ ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യവും മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

Tags