പുതിയ മദ്യനയം ചർച്ച ചെയ്യാൻ യുഡിഎഫ് ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

Cabinet decides to form UDF sub-committee to discuss new liquor policy

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾക്കായി യുഡിഎഫ് ഉപസമിതി രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കരട് മദ്യനയം ഉപസമിതി വിശദമായി വിലയിരുത്തിയ ശേഷമാകും സർക്കാർ അനന്തര നടപടികളിലേക്ക് കടക്കുക.കരട് നയം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തമ്മിലുള്ള ഭിന്നത ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മറനീക്കി പുറത്തുവന്നതോടെയാണ് ഉപസമിതി രൂപീകരിക്കാമെന്ന തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്.

പല തീരുമാനങ്ങളും തങ്ങൾ അറിയുന്നില്ലെന്ന പരിഭവം മന്ത്രിമാർ യോഗത്തിൽ പങ്കുവച്ചിരുന്നു. ഇത്തരം പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവും ഉപസമിതി രൂപീകരണത്തിന് പിന്നിലുണ്ട്. കോൺഗ്രസ് പ്രതിനിധിയാകും പുതിയ ഉപസമിതിയുടെ അധ്യക്ഷൻ. മുന്നണിയിലെ എല്ലാ ഘടകകക്ഷികളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി അധികം വൈകാതെ തന്നെ രൂപീകൃതമാകും. ഈ മാസം 30-ന് മുമ്പ് പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി നേരത്തെ സൂചന നൽകിയിരുന്നു.

Tags