സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ധൂർത്ത് ; ജനരോഷമുയരണമെന്ന് സി രഘുനാഥ്

4th Annual Dhurt of the State Government; C. Raghunath wants to raise people's anger
4th Annual Dhurt of the State Government; C. Raghunath wants to raise people's anger

മുഖ്യമന്ത്രി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങളുള്ള വലിയ ബോർഡുകൾ സ്ഥാപിക്കാൻ മാത്രം 15 കോടി 63 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലുടനീളം 500 വലിയ ബോർഡുകളാണ് സ്ഥാപിക്കുന്നത്.

കണ്ണൂർ : കേരളത്തിലെ ഇടത് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാമ്പത്തിക ധൂർത്തിനെതിരെ ജനരോഷമുയരണമെന്ന് ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥ്. ക്ഷേമപെൻഷൻപോലും നൽകാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ സർക്കാരാണ് നാലാം വാർഷികാഘോഷത്തിന്റെ പേരിൽ 25 കോടി 91 ലക്ഷം രൂപ ധൂർത്തടിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. മുഖ്യമന്ത്രി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങളുള്ള വലിയ ബോർഡുകൾ സ്ഥാപിക്കാൻ മാത്രം 15 കോടി 63 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലുടനീളം 500 വലിയ ബോർഡുകളാണ് സ്ഥാപിക്കുന്നത്.

tRootC1469263">

 ഇതിന് പുറെ ഒരു കോടി രൂപ ചെലവഴിച്ച് വലിയ എൽഇഡി സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. കടം വാങ്ങി ദൈനംദിന കാര്യങ്ങൾ മുന്നോട്ട് നീക്കുന്ന സർക്കാരാണ് ഇത്രയും വലിയ സാമ്പത്തിക ധൂർത്ത് നടത്തുന്നത്. കേവലം 232 രൂപയ്ക്ക് ജോലി ചെയ്യുന്ന ആശവർക്കർമാർ ന്യായമായ വേദനത്തിന് വേണ്ടി മാസങ്ങളായി സമരം ചെയ്തിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചവരാണ് കേരളത്തിലെ ഇടത് സർക്കാർ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത വനിതാ സിവിൽ  പോലീസ് ഓഫീസർമാരുടെ കണ്ണീരും ഇടത് സർക്കാർ കണ്ടില്ല.

ഇവരുടെയെല്ലാം മുന്നിലേക്കാണ് കോടികൾ ചെലവഴിച്ചുള്ള വാഴ്ത്തുപാട്ടും ബോർഡുകളും പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഒന്നരക്കോടിയുടെ എസി ലക്ഷ്വറി ബസ്സുമായി നവകേരള യാത്ര നടത്തി നാണംകെട്ട പിണറായിയും കൂട്ടരും അതിൽ നിന്നൊന്നും പാഠം പഠിക്കാതെയാണ് പുതിയ ആഘോഷവുമായി രംഗത്ത് വരുന്നത്. നവകേരള യാത്രയ്ക്കായ് വാങ്ങിയ കോടികൾ വില വരുന്ന ബസ് കട്ടപ്പുറത്തായത് പോലെ കടം വാങ്ങി ധൂർത്തടിക്കുന്ന പിണറായി സർക്കാരും കട്ടപ്പുറത്താണെന്നും വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ ജനരോഷം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags